Monday, 14 May 2018

ഇങ്ങനെയും ഒരു ബാധ

Related image
സാധരണക്കാരായ കേള്‍വിക്കാരോട് നീ ആലപ്പുഴയ്ക്ക് ഒരു ബാധയാകണം തിരുവനന്തരപുരത്തിന് ബാധയാകണം തിരുവനന്തപൂരത്തിന് ബാധയാകണം, എറണാകുളത്തിന് ബാധയാകണം എന്നിങ്ങനെയുള്ള ആഹ്വാനം സോഷ്യല്‍ മീഡിയ വഴി വ്യാപിച്ച സാഹചര്യത്തില്‍ ഇതിന് ഒരു മറുപടി എഴുതണം മെന്ന ചിന്തയുണ്ടായി. പൗലോസിനെതിരെ എന്നു പേരുള്ള ഒരു നിയമജ്ഞ അന്യയം ബോധിപ്പിക്കുന്ന ഭാഗമാണിത്.
ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ളവനും നസറായമതത്തിന്റെ മുമ്പനും ആകുന്നുവെന്ന് ഞങ്ങള്‍ കണ്ടിരിക്കുന്നു
പരിഭാഷയില്‍ ഈ മനുഷ്യന്‍ ശല്യക്കാരനും ലോകം മുഴുവനുമുള്ള യഹൂദന്മാരുടെയിടയില്‍ ഒരു പ്രക്ഷോഭകാരിയും ആണെന്നു ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു. ഒരു ദൈവപൈതല്‍ അഥവാ അഭിഷക്തന്‍ ഒരു പട്ടണത്തിനോ രാജ്യത്തിനോ ബാധയും ശല്യക്കാരനും അല്ല. ഇത് പരിശുദ്ധാത്മാവ് പൗലോസിനെക്കുറിച്ച് പറയുന്നതാണെന്നുള്ള കണ്ടുപിടുത്തം അത്ഭുതമായിരിക്കുന്നു. വേദപുസ്തകത്തില്‍ മനുഷ്യര്‍ പറഞ്ഞു പിശാച് പറഞ്ഞതു ദൈവം പറഞ്ഞതും എല്ലാം ഉണ്ട്.
ഇത് പറയുമ്പോള്‍ മദം ഇളകിയ ആനയെകെട്ടിയിടുവാന്‍ ശ്രമിക്കുന്നതുപോലെ ചിലര്‍ പുറകില്‍ നിന്ന് പിടിക്കുന്നത് കാണാം. എന്തോ ബാധ കയറിയപോലെ.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് സുബോധത്തിന്റെ ആത്മാവാണ്.
ഇംഗ്ലീഷില്‍ എന്ന ‘Pestilence’ പദമാണ് കൊടുത്തിരിക്കുന്നത്. ‘any infectious disease that spread quickly and kills a lot of people’ ഒരു തരം പകര്‍ച്ചവ്യാധിപെട്ടെന്ന് പടര്‍ന്നീട് ഒരു കൂട്ടം ആള്‍ക്കാരെകൊല്ലുക എന്ന അര്‍ത്ഥമാണ്. ഈ ആത്മാവ് വ്യാപരിക്കുന്നെങ്കില്‍ വളരെ സംശയിക്കണം. ഇത്തരം ബാധകളൊക്കെ ആത്മീയ ലോകത്തിന് ശാപമാണ്. മോശ മിസ്രയിമില്‍ ബാധ അയച്ചതുപോലെ നിങ്ങള്‍ സുവിശേഷത്തിന് വിരുദ്ധമായി നില്‍ക്കുന്ന ശക്തികള്‍ക്ക് ബാധയാകണമെന്നാണ് വ്യാഖ്യാനം. ഇത് പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് തോന്നും. വചനം അറിയാത്തത്‌കൊണ്ടാണ്. നല്ല ഹോട്ടലില്‍ നിന്ന് കഴിച്ചിട്ടില്ലാത്തതു കൊണ്ടാണ് ഈ വിവരദോഷികളുടെ പ്രസംഗം ആനയാണെന്ന് തോന്നുന്നത്.
നിലവാരമുള്ളത് കഴിച്ചവന് ഇവരുടേത് വിളമ്പുമ്പോഴേ എഴുന്നേറ്റു പോകും. പഴയനിയമത്തിന്റെ മദ്ധ്യസ്ഥനായ മോശെ പച്ചവെള്ളത്തെ രക്തമാക്കിയിട്ട് കുടിക്കുവാന്‍ പറഞ്ഞു. പുതിയനിയമത്തിന്റെ മദ്ധ്യസ്ഥനായ ക്രിസ്തു പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കിയിട്ട് കുടിക്കാന്‍ പറഞ്ഞു. മോശെ പഴയനിയമം ഉത്ഘാടിക്കുമ്പോള്‍ മൂവായിരം എണ്ണം ചത്തുവീണു. പുതിയനിയമം ഉത്ഘാടനം നടക്കുമ്പോള്‍ മൂവായിരം എണ്ണം ജീവന്‍ പ്രാപിച്ചു. പഴയനിയമം കല്പലകയില്‍ എഴുതിയതാണ്. പുതിയ നിയമം ഹൃദയത്തിന്റെ മാംസപലകയില്‍ എഴുതി. പഴയനിയമം അക്ഷരത്തിന്റെ ശുശ്രൂഷയാണ്. പുതിയ നിയമം ആത്മാവിന്റെ ശുശ്രൂഷയാണ്. ശത്രുവിനെതിരെ ശല്യമായോ ബാധയായോ മാറുന്നത് പുതിയനിയമ ശുശ്രൂഷലല്ല. ഏതു ശത്രുവിനെയും സ്‌നേഹിക്കുന്ന സ്‌നേഹത്തിന്റെ പ്രമാണമാണ് ക്രിസ്തുവിന്റേത്. പഴയനിയമത്തില്‍ വാക്കുകളുടെ ശബ്ദം, ഇടിമിന്നല്‍, തീ കത്തുന്ന പര്‍വ്വതം മേഘതമ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം എന്നിവയാണ് കാണുന്നത്. ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു. എന്നാല്‍ പുതിയനിയമത്തില്‍ വരുമ്പോള്‍ യോഹന്നാന്‍ യേശുവിന്റെ മാര്‍വ്വോട് ചാരി. ഇത്രയും ശ്രേഷ്ഠകരമായ പുതിയ നിയമത്തിന്റെ ശുശ്രൂഷക്കാരന് എങ്ങനെ നമ്മെ ഒരു ബാധയാകാന്‍ അല്ല മറിച്ച് എല്ലാവര്‍ക്കും  ഒരു അനുഗ്രഹമാകാനാണ് വിളിച്ചത്. ഇനിയും അപ്പോസ്‌തോല പ്രവൃത്തികളിലെ പരാമര്‍ശം എടുക്കാം. ആ അധ്യായത്തില്‍ 13-ാം വാക്യം നോക്കുക. തെര്‍ത്തുല്ലോസ് അരോപിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്ക് ഒരിക്കലും തെളിയിക്കാന്‍ കഴിയില്ല. എന്ന് പൗലോസ് വ്യക്തമായി പറയുന്നു.
ലോകത്തിലുള്ള സകല യഹൂദന്മാരുടേയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും എന്ന പ്രയോഗം എടുത്തിട്ട് ഈ നൂറ്റാണ്ടില്‍ എറണാകുളത്തിന്, ആലപ്പുഴയ്ക്ക്, ബോംബെയ്ക്ക് കലഹമുണ്ടാക്കുന്നവനാകട്ടെ എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനും ഗ്ലോറി പറയുവാന്‍ പലരും കാണും. വായില്‍ വരുന്നത് എന്തും പറയുവാന്‍ യാതൊരു ഉളുപ്പുമില്ലാതെ വിഹരിക്കുന്നവരെ കാലഘട്ടത്തിന്റെ അപ്പോസ്‌തോലന്മാരായി പ്രഖ്യാപിക്കുന്ന മഹാമണ്ടന്മാര്‍ പെരുകിയിരിക്കുന്നു. അവര്‍ക്ക് അത് വളമാകുന്നു. നമ്മള്‍ ജനത്തെ നല്ലതുപോലെ ദൈവവചനം പഠിപ്പിക്കാത്തതുകൊണ്ടാണ് സകല വിവരക്കേടുകള്‍ക്കും പ്രോത്സാഹനം നല്‍കുകയും സ്‌തോത്രകാഴ്ച്ച ഇടുകയും ചെയ്യുന്നത്.
ഇനിയും മറ്റൊരു ചിന്ത പറയട്ടെ. മിസ്രയിമിലെ ബാധകൊണ്ട് ഫറവോനോ മിസ്രയിമ്യരോ മാനസാന്തരപ്പെട്ടോ? ഒരിക്കലുമില്ല. ഹൃദയം കഠിനപ്പെട്ടതേയുള്ളൂ. അന്ന് യഹോവയായ ദൈവം ആരാണെന്ന് തെളിയിച്ചത് ബാധകൊണ്ടാണ്. ഇന്ന് ക്രൂശില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സ്‌നേഹംകൊണ്ടാണ്.
മറ്റൊരു രസാവഹമായ കാര്യം. ബാധകളില്‍ ചിലതൊക്കെ മിസ്രയിമ്യ മന്ത്രവാദികളും ചെയ്തു എന്നത് വിസ്മരിച്ചുകൂടാ. അതില്‍ നിന്നും മനിലാക്കേണ്ടത് ബാധയാകാന്‍ മന്ത്രവാദിക്കും പൈശാചിക ശക്തികള്‍ക്കും കഴിയും (പുറ 7:22, 8:7, 8:18) എന്നാല്‍ സ്‌നേഹംകൊണ്ട് ആയിരകണക്കിന് ഹൃദയങ്ങളെ കീഴടക്കാന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ. സുവിശേഷം നിമിത്തം പീഢ അനുഭവിക്കുന്നവര്‍ക്കും രക്തസാക്ഷിയായവര്‍ക്കും ഒരു ബാധ ആയാല്‍ മതിയാരുന്നല്ലോ? വിവരമുള്ളവര്‍ ചിന്തിക്കട്ടെ. ഇതുപോലുള്ള ബാധകളുടെ കൂടെ സഹകരിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും  ഈ ബാധകള്‍ നടത്തുന്ന മീറ്റംഗുകളില്‍ പ്രസംഗിക്കുകയും ചെയ്യുന്നവരെ ഒരു തരം ബാധയായിട്ട് മാത്രമേ കാണുവാന്‍ കഴിയൂ. ഇരട്ടത്താപ്പ്‌നയം വേണ്ട. വചനം നന്നായി അറിയുന്നവരും ജനത്തെ പഠിപ്പിക്കുന്നവരും സ്റ്റേജ് കിട്ടിയാല്‍ ഇവരുടെ ഒപ്പം ചേരുന്നത് അപരാധമാണ്.
നമുക്ക് ബാധയാകേണ്ട ദൈവ സ്‌നേഹത്തിന്റെ പ്രദര്‍ശന ചാനലുകളാകാം. യേശു കര്‍ത്താവ് പറയുന്നു - ബാധ ഒഴിഞ്ഞ സ്വസ്ഥമായിരിക്കുക. ആധുനിക അപ്പോസ്‌തോലന്മാര്‍ പറയുന്നു നീ ബാധയാകണം. എങ്ങനെയുണ്ട് ഇതാണ് ഇന്നത്തെ സ്ഥിതി.

ജോണ്‍സണ്‍ സാമുവേല്‍, കണ്ണൂര്‍

No comments:

Post a Comment

ഏലിയാവിന്റെ കാക്ക

ഒരേ സമയം ചീത്ത സാധനങ്ങള്‍ കൊത്തിവലിക്കുകയും തന്നെയും തന്റെ പരിസരത്തേയും ആങ്ങേയറ്റം വെടിപ്പോടെ വൃത്തിയോടെ നിലനിര്‍ത്തുകയും വാഴക്കയ്യിലിരുന...