Sunday, 13 May 2018

കരുതാം നമ്മുടെ കുഞ്ഞുങ്ങളെ

Image result for child\
മെയ് മാസം കുഞ്ഞുങ്ങളെ പ്രത്യേകം കരുതുന്ന മാസമാണ് അദ്ധ്യായന വര്‍ഷം ജൂണില്‍ ആരംഭിക്കുന്നതുകൊണ്ട് ഗുരുവന്ദനം, വിദ്യാജ്യോതി തുടങ്ങിയ വിദ്യാര്‍ത്ഥി സൗഹൃദപരിപാടികള്‍ സംഘടിപ്പിക്കുന്ന മാസമാണിത്. സ്‌കൂളുകളിലും ഭവനങ്ങളിലും മാനവ സംസ്‌കാരം വളര്‍ത്തുന്നതിനും ഉത്തമ മാതൃക കാണിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ബാല്യകാലത്തും അതിനെ തുടര്‍ന്നുള്ള നിര്‍ണായക കൗമാരദശയിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് കുഞ്ഞുങ്ങളെ ബോധവല്‍ക്കരിക്കേണ്ട ചുമതല മുതിര്‍ന്നവര്‍ക്കുണ്ട്. സ്‌നേഹം, അനുകമ്പ, ക്ഷമ, അദ്ധ്വാന ശീലം, കൃത്യനിഷ്ഠ, അനുസരണം, പരസ്പരബഹുമാനം, പ്രാര്‍ത്ഥനശീലം, എന്നിവ ഇവരില്‍ വളര്‍ത്തിയെടുക്കേണ്ടത് ബാല്യകാലത്താണ്.
''ഓരോകുട്ടിയും ലോകത്തിലേക്ക് ജനിക്കുന്നത് ദൈവം ഇനിയും മനുഷ്യനോട് മുഷിഞ്ഞിട്ടില്ല, എന്ന സന്ദേശവുമായാണ്.'' എന്ന് രവീന്ദ്രനാഥ ടാഗോര്‍ പറയുന്നത്.
കുട്ടിയുടെ ജനനം ലോകത്തിന് പ്രത്യാശ നല്‍കുന്നു എന്ന അര്‍ത്ഥത്തിലാണ്. ലോകത്തിലെ എല്ലാ മതങ്ങളിലും തത്വശാസ്ത്രങ്ങളിലും ഒരു കുട്ടി ദൈവത്തിന്റെ വരദാനമായാണ് കരുതപ്പെടുന്നത്. എന്തുകൊണ്ട് എന്ന് നാം ചിന്തിക്കാറില്ല. ഓരോ കുട്ടിയും സൃഷ്ടിയുടെ മഹനീയതണ്ണ് എന്നതാണ് അതിന് കാരണം കുട്ടിയുടെ ഉള്ളിലൊരു മഹാത്വമുണ്ട്. ശക്തമായ ഒരു സ്വാധീന ശക്തി. ദൈവം ദാനം ചെയ്ത ആത്മകരവും ആഭരണീയവുമായ ഒരു പ്രതിഭാസം. കുട്ടിയെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന മഹത്തായ ഒരു വരദാനം അതാണ് തലച്ചോര്‍. ഏറ്റവും കുറച്ച് മനസിലാക്കപ്പെടുകയും മിക്കവാറും കുറച്ച് മനസിലാക്കപ്പെടുകയും എല്ലാ സമയങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന തലച്ചോര്‍ വിജ്ഞാനത്തിന് വേണ്ടിയുള്ള കുട്ടിയുടെ അനശ്വര ദാഹത്തെ ശമിപ്പിക്കുവാന്‍ ആവശ്യമായ ഉന്മേഷദായകമായ ജലം എത്ര വേണമെങ്കിലും വലിച്ചെടുക്കാന്‍ കഴിയുന്ന അടിത്തട്ടില്ലാത്ത കിണറാണ് തലച്ചോര്‍. സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതിന് അവന് ലഭ്യമായിട്ടുള്ള അസംഖ്യം വഴികളെ കണ്ടുത്തുന്നതിന് അവനെ സഹായിക്കുന്ന ഉറവിടമാണ് തലച്ചോര്‍.
ഇവടിയാണ് മുതിര്‍ന്നവരുടെ ബാദ്ധ്യാത പ്രകടമാക്കേണ്ടത്. വറ്റാത്ത ഈ ജലശേഖരത്തെ വികസിപ്പിക്കുന്നതിന് അവരെ സഹായിക്കുവാന്‍, അതിന്റെ അതിബൃഹത്തായ ഊര്‍ജ സ്രോതസ്സില്‍ പര്യവേഷണം നടത്തുന്നതിന് അവരെ സഹായിക്കുവാന്‍ നാം ഉണ്ടാകണം. നമ്മുടെ ആത്മവിശ്വസമാണ് ചെറിയ പ്രായം മുതല്‍ കുട്ടികളിലേക്ക് പ്രസരിക്കുക. നാം നല്‍കുന്ന പിന്തുണയും സംഭാവനകളും ഉള്ളപ്പോള്‍ വിജയത്തിന് വിഘാതങ്ങളാകുന്ന അപര്യാപ്തതയുടെയും അപകര്‍ഷതയടെയും തോന്നലുകള്‍ കുട്ടികള്‍ ഒരിക്കലും അനുഭവിക്കേണ്ടിവരില്ല. പകരം ആ ആന്തരിക ശക്തികളെ തട്ടിയുണര്‍ത്തുന്ന ആത്മവിശ്വസ ചേതനയെ വികസിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയും.
ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നമ്മുടെ കുട്ടികള്‍ക്ക് അഭയം നല്‍കുകയും, വസ്ത്രങ്ങള്‍ ആഹാരം പാര്‍പ്പിടം തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്താല്‍ മാത്രം പോരാ, ആരോഗ്യദായകവും പോഷകപ്രഭവമായ വിദ്യാഭ്യാസ ചിന്തകള്‍ക്കൊണ്ട് അവന്റെ തലച്ചോറിനെ സമൃദ്ധമാക്കേണ്ടതും അനിവാര്യമാണ്.
ഒരു രക്ഷകര്‍ത്താവിന്റെ വിശ്വാസം കുട്ടിയിലേക്ക് പറിച്ച് നടപ്പെടേണ്ടതിന്റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണം ജവഹര്‍ലാല്‍ നെഹ്‌റു ആണ്. നെഹ്‌റു അദ്ദേഹത്തിന്റെ പുത്രിയില്‍ വിശ്വസിച്ചിരുന്നു. അവരുടെ കഴിവുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ അവര്‍ ഉന്നത സ്ഥാനത്ത് എത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പിന്നീടുണ്ടായത് ചരിത്രത്തിന്റെ ഭാഗമാണ്.
നമ്മുടെ കുട്ടികളുടെ തലച്ചോര്‍ നവവും മലിന രഹിതവുമാണ്. അത് സമ്പന്നവും ഫലഭൂയിഷ്ടമായ ഏക്കറുകള്‍ കണക്കിന് മണ്ണോടുകൂടിയ അനന്തമായ ഭൂമിഭാഗം പോലെയാണ്. അവഗണിച്ചാല്‍ അത് വന്ദ്യവും കാടും മുള്ളും വളരുന്നവയായി മാറും. വിദ്യാഭ്യാസത്തിന്റെ വിത്തുകള്‍ ശ്രദ്ധാപൂര്‍വ്വം വിതച്ച് പരിപോഷിപ്പിച്ച്, അക്ഷീണമായി പരിചരിക്കുകയും അനന്തമായി പരിപാലിക്കുകയും ചെയ്യുകയാണെങ്കില്‍ നാം അമൂല്യമായ വിളവെടുപ്പ് നടത്തും. അതെ, പ്രതിഭയെ വളര്‍ത്തിയെടുക്കും. അതുകൊണ്ട നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാം. മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം. ജാതിചിന്തയും മതസ്പര്‍ദ്ധയും വിഭാഗീയതയും ഇല്ലാത്ത ഒരു തലമുറ വളര്‍ന്നുവരട്ടെ. അതിനായി യത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.


ലേഖകന്‍
പി.എം ജേക്കബ്

No comments:

Post a Comment

ഏലിയാവിന്റെ കാക്ക

ഒരേ സമയം ചീത്ത സാധനങ്ങള്‍ കൊത്തിവലിക്കുകയും തന്നെയും തന്റെ പരിസരത്തേയും ആങ്ങേയറ്റം വെടിപ്പോടെ വൃത്തിയോടെ നിലനിര്‍ത്തുകയും വാഴക്കയ്യിലിരുന...