Monday 14 May 2018

ഏലിയാവിന്റെ കാക്ക

Image result for craw
ഒരേ സമയം ചീത്ത സാധനങ്ങള്‍ കൊത്തിവലിക്കുകയും തന്നെയും തന്റെ പരിസരത്തേയും ആങ്ങേയറ്റം വെടിപ്പോടെ വൃത്തിയോടെ നിലനിര്‍ത്തുകയും വാഴക്കയ്യിലിരുന്ന് വിരുന്ന് വിളിക്കുകയും തിരിച്ചറിവിന്റെ ലോഹത്തകിടുമായി ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ പറക്കുകയും പഞ്ചതന്ത്രങ്ങളിലും വിജയിയായി തിരിച്ചെത്തുകയും വൈദ്യുതി കമ്പികളില്‍ ചേക്കേറി ആത്മാഹൂതി ചെയ്യുകയും കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അപകടം വന്നാല്‍ അക്രമണോത്സുകതയില്‍ സംഘം ചേരുകയും ചെയ്യുന്ന പക്ഷിയാണ് കാക്ക. യേശു കര്‍ത്താവ് ഒരിക്കല്‍ പറഞ്ഞു: കാക്കകളെ നോക്കുവിന്‍ അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപുരകളില്‍ ശേഖരിക്കുന്നുമില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും അതതിന്റെ ജോലി ചെയ്യുന്നുണ്ട്. പ്രകൃതി അവയെ ഏല്പിച്ച ജോലികള്‍ നിര്‍വഹിക്കുന്നു. മടിയനും അലസനും മനുഷ്യന്‍ മാത്രമാണ്. കൂട്ടിവെക്കുന്ന സ്വഭാവം മനുഷ്യനുമാത്രമേയുള്ളൂ. ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചുവെക്കുന്നവര്‍.
നമ്മള്‍ കളയുന്ന വെയിസ്റ്റ് തിന്ന് വൃത്തിയാക്കുന്നത് കാക്കയായിരുന്നു. ഇന്നത്തെ മോഡേണ്‍ അച്ചിമാര്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പൊതിഞ്ഞ് എറിയുന്നതുകൊണ്ട് കാക്കയ്ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി.
മറ്റ് ഇതര പക്ഷികളില്‍ വെച്ച് കാക്കയെ മാത്രം എല്ലാവരും എറിയും. എവിടെ ചെന്നിരുന്നാലും ഓടിക്കും. ആകൃതിയും സൗണ്ടും കളറും പൊതുവേ ആര്‍ക്കും ഇഷ്ടമല്ല. ഒരു പക്ഷേ വിവിധ ഇടങ്ങളില്‍ നിന്ന് വ്യത്യസ്ത വ്യക്തികളാല്‍ ഏറ് കൊള്ളുന്ന സ്ഥിതിയാണ് നിങ്ങളുടെയെങ്കില്‍ ഭരപ്പെടേണ്ട ദൈവത്തിന് ചില ദൗത്യങ്ങള്‍ ഏല്പ്പിക്കുവാനുണ്ട്. അപവാദങ്ങളുടേയും പരിഹാസത്തിന്റേയും നിന്ദയുടേയും ഏറ് കാരണം നിരാശപ്പെടരുത്. ദൈവീക പദ്ധതി നിങ്ങളില്‍ നിറവേറാനുണ്ട്.
പ്രായം ഉള്ളവരും പ്രായം കുറഞ്ഞവരും സ്ത്രികളും കുട്ടികളും പുരുഷന്മാരും എന്നിങ്ങനെ സകലരും കാക്കയെ എറിയും. സ്വന്തക്കാരും, ചാര്‍ച്ചക്കാരും, വീട്ടുക്കാരും, നാട്ടുക്കാരും, കൂട്ടക്കാരും, പള്ളിക്കാരും, കൂട്ടുക്കാരും ഇങ്ങനെ എല്ലാവരും നമ്മെ എറിഞ്ഞെന്നിരിക്കും. പ്രാവിനെ കണ്ടാല്‍ നമ്മള്‍ ധാന്യം ഇട്ടുകൊടുക്കും. എന്നാല്‍ കാക്കയെ എറിയും. ദൈവം പ്രാവിനെ അല്ല ഇവിടെ ദൗത്യം ഏല്പിക്കുന്നത്. എല്ലാവരും നിന്ദിക്കുന്ന കാക്കയെ ആണ്. മറ്റുള്ളവരുടെ നോട്ടത്തില്‍ നിങ്ങള്‍ വെറുക്കപ്പെട്ടവനാണ്. എന്നാല്‍ ദൈവം നിങ്ങളില്‍ ചില നന്മകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരു പ്രതിസന്ധിയുടെ മുമ്പില്‍ കൂട്ടായ്മ കാണിക്കുന്നത് കാക്കയുടെ പ്രത്യേകതയാണ്. കൂട്ടത്തില്‍ ഒരുവന് ഒരു വിഷയം ഉണ്ടായാല്‍ സ്വന്തംകാര്യം നോക്കിപോകുന്ന സ്വഭാവം കാക്കയ്ക്കില്ല. മറിച്ച് ഒരുവനുവേണ്ടി എല്ലാവരും അണി നിരക്കും. ശത്രുവിനെതിരെ ഒന്നിച്ച് പോരാടും. മറ്റ് ഇതര പക്ഷികള്‍ക്ക് ഇല്ലാത്ത പ്രത്യേകതയാണിത്.
ദൈവമക്കളായ നമ്മില്‍ ഒരുവന്റെ പ്രശ്‌നത്തില്‍ മുമ്പില്‍ സ്വാര്‍ത്ഥത നോക്കി മാറിനില്ക്കുകയല്ല പകരം ഉള്ള ദൈവജനം കൈയ്യോട് കൈ കോര്‍ത്തുപിടിച്ച് അന്ധകാര ശക്തികള്‍ക്കെതിരെ ആത്മാവില്‍ പോരാടണം. വിശ്വാസമെന്ന പരിച ധരിച്ച് വചനത്തിന്റെ വാളെടുത്ത് ഒന്നിച്ച് യുദ്ധം ചെയ്യാം. തകര്‍ന്നമനസ്സോടെ പ്രാര്‍ത്ഥനയില്‍ പോരാടിയാല്‍ ജയം നമുക്കായിരിക്കും.
കാക്കകള്‍ക്ക് ആകെയുള്ള ആയുധം അവരുടെ ചുണ്ടാണ്. പിന്നെ ഉച്ചത്തില്‍ കരയാനും അറിയാം.
എല്ലാവരും ഏറ് കൊള്ളപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന നിങ്ങളുടെ നാവില്‍ സ്വര്‍ഗ്ഗം അധികാരം തന്നിട്ടുണ്ട്. മുലകുടിക്കുന്നവരുടേയും ശിശുക്കളുടേയും വായില്‍ ബലം കല്പിച്ചിരിക്കുന്നു. നാം സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുമ്പോള്‍ നിസ്സഹായരായ നമുക്കുവേണ്ടി സ്വര്‍ഗ്ഗീയ ദൂതന്മാര്‍ യുദ്ധം തുടങ്ങും ബലഹീനരെങ്കിലും ഐക്യതയുള്ള കാക്കയ്ക്കാണ് ജയം എങ്കില്‍ ഐക്യതയുള്ള അഭിഷക്തന്മാര്‍ക്കാണ് ജയം.
കൊടുത്തു വിട്ടത് കൃത്യമായി എത്തിക്കുന്ന വിശ്വസ്തനാണ് കാക്ക. ഈ കാലഘട്ടത്തില്‍ പലയിടത്തുനിന്നും പലപ്പോഴായി പലതും പലരുടേയും കയ്യില്‍ കൊടുത്തുവിട്ടിട്ട് പകുതിപോലും എത്തേണ്ടിയിടത്ത് എത്തുകയില്ല. പാതിവഴി എത്തുമ്പോഴേ പകുതി സ്വന്തം പോക്കറ്റില്‍ പോകും. അതു കാരണം പകുതി വയറുമായി കഴിയുന്ന എത്രയോ പാവങ്ങള്‍ ഉണ്ട്. ഈ പാവങ്ങളുടെ പേരിലാണ് വരുത്തുന്നത്. ഇവരുടെ ഫോട്ടോയും അനുഭവസാക്ഷ്യവും അയച്ച് കൊടുക്കുന്നു. 10000 വന്നാല്‍ 5000 കൊടുക്കും. ബാക്കി വരുന്നയാളുടെ പോക്കറ്റില്‍ ഇരിക്കും. ജീവന്‍ കിടക്കാനുള്ളത് കൊടുക്കും എങ്കില്‍ അല്ലേ നാളേയും ഈ പേരില്‍ അക്കൗണ്ടില്‍ വരികയുള്ളൂ. സ്വന്തമായി വലിയ പ്രസ്ഥാനങ്ങളും സാമ്രജ്യങ്ങളും പടുത്തുയര്‍ത്തിയതും ബാങ്ക് ബാലന്‍സ് ഉണ്ടാക്കിയതും നേരായ മാര്‍ഗ്ഗത്തില്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സങ്കീര്‍ത്തനക്കാരനോടൊപ്പം നമുക്കും നിലവിളിക്കാം.
യഹോവേ രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു. (സങ്കീ. 12:1)
അല്പത്തില്‍ വിശ്വസ്തനായിരുന്നാല്‍ അധികത്തിനു വിചാരകനാക്കും.
വായുവില്‍ സഞ്ചരിക്കുന്ന കാക്ക നോക്കുമ്പോള്‍ വായുവില്‍ കൂടി പോകുന്ന ഇലക്ട്രിക്ക് കമ്പി കാണുന്നു. പുറമേ ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇത് അപകടകാരിയാണെന്നുള്ള അറിവ് കാക്കകള്‍ക്കില്ല. ഇവ പോയി ഇരിക്കുന്നു. ഷോക്ക് അടിച്ച് താഴെ വീഴുന്നു. പിശാച് ഇതുപോലെ ചിലത് നമ്മുടെ കണ്‍മുമ്പില്‍ കൊണ്ടുവരും. പുറമേ നല്ലതെന്നു തോന്നും. എന്നാല്‍ അതില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ട്.
നിങ്ങള്‍ പാമ്പിനെ പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്‌കളങ്കരുമായിരിപ്പിന്‍. കാനംഅച്ചന്റെ ഭാഷയില്‍ -പണം, പെണ്ണ്, പ്രതാപം ഇവ മൂന്നും പിശാചിന്റെ ആയുധപുരയിലെ രാസായുധങ്ങളാണ്. ഇതില്‍ ഏതെങ്കിലും ഒരു കമ്പിയില്‍ തട്ടി പലരും വീഴുന്നു. ലൂസിഫര്‍ വീണത് വേറൊരു കമ്പിയില്‍ തട്ടിയാണെങ്കില്‍ ശിംശോനും, ശലോമോനും വീണത് മറ്റൊരു വിധത്തിലുള്ള കമ്പിയില്‍ തട്ടിയാണ്. ചത്ത കാക്കയുടെ ചിറക് മുറിച്ചെടുത്ത് ഒരു കമ്പിയില്‍ കെട്ടി വെക്കും. മറ്റൊരു കാക്കയും നെല്ലോ ഗോതമ്പോ ഉണങ്ങുന്നിടത്ത് അടുക്കാതിരിക്കുവാനാണ്. ഇപ്രകാരം വീണുപോയ ചിലരെ പിശാച് പൊക്കിപിടിക്കും. കണ്ടോ ഇന്നയാള്‍ എന്തൊരു ശിശ്രൂഷയായിരുന്നു ഇപ്പോള്‍ എന്തായി. -നില്‍ക്കുന്നവന്‍ നില്‍ക്കുന്നെന്ന് തോന്നുന്നെങ്കില്‍ വീഴാതിരിപ്പാന്‍ സൂക്ഷിച്ച് കൊള്ളട്ടെ.
147-ാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം കാണുന്നു: -അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകുഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം നല്‍കുന്നു.-
ഈ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കരയുന്ന പക്ഷി കാക്കയാണ്. ഇതിന്റെ സ്വരം കേള്‍ക്കാന്‍ അത്ര സുഖമൊന്നുമില്ല. നിങ്ങളുടെ പ്രാര്‍ത്ഥനാവാചകത്തിന് വലിയ സാഹിത്യഭംഗിയോന്നും മില്ലെങ്കിലും ഹൃദയത്തിന്റെ തേങ്ങലുകള്‍ക്ക് നമ്മുടെ ദൈവം മറുപടിതരും. ഏലിയാവിനുവേണ്ടി നിയോഗിക്കപ്പെട്ട കാക്ക അങ്ങോട്ട് പോകുന്നത് ക്രാ... ക്രാ... എന്ന് കരഞ്ഞോണ്ടാണ്. തിരികെ അങ്ങനെയല്ല. അഥവാ കരഞ്ഞാല്‍ അപ്പം താഴെപ്പോകും. ദൈവസന്നിധിയില്‍ വന്നിട്ട് തിരികെപ്പോകുമ്പോള്‍ കരഞ്ഞോണ്ടല്ല സന്തോഷത്തോടെ വേണം പോകുവാന്‍. എല്ലാപക്ഷികളും എല്ലാ മൃഗങ്ങളും എല്ലാ ആഹാരവും കഴിക്കാറില്ല. ഒരോന്നിനും വേണ്ടത് അതാത് സമയത്ത് ദൈവം നല്‍കുന്നു.
നമ്മുടെ തൊട്ടടുത്തിരിക്കുന്ന വ്യക്തിയുടെ ആവശ്യമല്ല നമ്മുടെ ആവശ്യം അത് എന്താണെന്നഗ്രഹിച്ച് നമുക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ദൈവം തയ്യാറാണ്. ഏലിയാവിന്റെ ദൈവം ഇന്നും ജീവിക്കുന്നു.

ബ്രദറെ വിടുതലിന്റെ ശിശ്രൂഷ വേണം

Image result for speechers clip art
സാധാരണയായി കേള്‍ക്കുന്ന ഒരു സ്ഥിരം പ്രസ്ഥാവനയാണ് നമ്മുടെ തലക്കെട്ട്. പല സ്ഥലങ്ങളില്‍ നിന്ന് ഇത് കേട്ടപ്പോള്‍ സത്യം തുറന്നെഴുതാന്‍ തീരുമാനിച്ചു. എന്താണ് വിടുതല്‍ എന്ന് പലര്‍ക്കും അറിയില്ല. ശുശ്രൂഷകള്‍ക്കായി പലയിടങ്ങളില്‍ പോകുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത് വിശദീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. വിടുതല്‍ ഹോള്‍ സെയിലായിടും റീട്ടെയില്‍ ആയിട്ടും നല്‍കുന്ന നിരവധി വിരുതന്മാര്‍ അരങ്ങ് തകര്‍ക്കുന്ന കാലമാണല്ലോ.
സാമ്പത്തീക വിടുതല്‍, മാനസിക വിടുതല്‍, ശാരീരിക വിടുതല്‍ തുടങ്ങിയ നിരവധി വിടുതലുകള്‍ നല്‍കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ ഉണ്ട്. നിര്‍മ്മലമായ ദൈവവചനത്തിന്റെ ആഴങ്ങള്‍ ഒന്നും പലര്‍ക്കും കേള്‍ക്കേണ്ട. വിടുതല്‍ മതി.
ചെയ്തു പോയതും പറഞ്ഞുപിടിപ്പിച്ചതും തെറ്റിപോയെന്ന് സമ്മതിക്കാന്‍ മനസ്സില്ല. മനപ്പൂര്‍വ്വമായി വിട്ട്കളയാന്‍ തയ്യാറല്ല. വിട്ടുവിഴ്ച്ചയ്ക്കും ഇതര ക്രമീകരണങ്ങള്‍ക്കും ഒരുക്കമല്ല. വളരെ ദൂരെ നിന്ന് യാത്ര ചെയ്ത് ചെല്ലുന്നയാള്‍ വിടുതല്‍ നല്‍കി തിരിച്ചു പോരണോ?
ബ്രദറിന് വിടുതലിന്റെ ശുശ്രൂഷയുണ്ടോ? ഇതാണ് പലര്‍ക്കും അറിയേണ്ടത്. ഇരുവായ്തലയുള്ള വാളായ വചനംകൊണ്ട് പരിശുദ്ധാത്മാവ് ബൈപ്പാസ് സര്‍ജറി നടത്തിയാല്‍ ശരിയായ വിടുതല്‍ നടക്കും. പക്ഷേല്‍ അതിന് ഒന്നും സമര്‍പ്പിക്കുകയില്ല.
റെഡിമെയ്ഡ് വിടുതലാണ് പലര്‍ക്കും വേണ്ടത്. പഴുപ്പ് ഞെക്കികളയാതെ മരുന്ന് വെച്ച് കെട്ടി വിടുന്ന ചികിത്സ എത്രത്തോളം ശരിയാകും. വചനം ക്രീയ ചെയ്തിട്ടുണ്ടാകുന്നതാണ് ശരിയായ വിടുതല്‍ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
കൈ അടിപ്പിച്ച് ശബ്ദ കോലാഹലമുണ്ടാക്കി എല്ലാവരും ഒന്ന് വിയര്‍ത്ത് ഒരു പരുവമായാല്‍ ഭയങ്കര വിടുതലായിരുന്നു എന്ന് സമ്മതിക്കും. സഹോദരങ്ങളേ വഞ്ചിക്കപ്പെടരുത്. പുറമേയുള്ള ഷോ കൊണ്ട് യഥാര്‍ത്ഥ വിടുതല്‍ നടക്കുന്നില്ല. ദൈവവചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ദൈവസന്നിധിയില്‍ വാവിട്ട് നിലവിളിച്ചു അന്യോന്യം ക്ഷമിച്ച് നിരപ്പ് പ്രാപിക്കുന്നതാണ് വിടുതല്‍. തന്റെ തെറ്റുകളെ ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. ഇതിനാര് തയ്യാറാകും. ബന്ധിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് ഒരു മോചനം അതാണല്ലോ വിടുതല്‍. നമ്മുടെ ബന്ധനത്തിന്റെ കാരണം അയല്‍പക്കക്കാരനല്ല. നമ്മള്‍ തന്നെയാണ്.
ഇരുമ്പ് ഉലക്ക വിഴുങ്ങിയിട്ട് ചുക്കു കഷായം കുടിച്ചാല്‍ യാതൊരു രക്ഷയുമില്ല. അത് ഉലക്ക വിഴുങ്ങാനേരത്ത് ഓര്‍ക്കണമായിരുന്നു. സന്തതിയ്ക്ക് നിന്ന് ഫലിക്കുന്നത് പോലെ ഓരോ വിക്രിയകള്‍ ചെയ്തിട്ട് അവസാനം വിടുതല്‍ വേണമെന്ന് പറഞ്ഞാല്‍ സാധ്യമല്ല. യഹോവ ബാധയായി മാറിയാല്‍ എത്രവലിയ വിടുതല്‍ ശുശ്രൂഷക്കാരന്‍ വന്നാലും യാതൊരു നിവൃത്തിയും ഇല്ല.
പൊതുവായി നോക്കുമ്പോള്‍ പാപത്തില്‍ നിന്നുള്ള വിടുതലാണ് ഏറ്റവും വലിയത്- ഒന്നാമതായി ''നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്ന് വിടുവിച്ചു'' (കൊലോ. 1:13) ''അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവന്‍ ഉയിര്‍പ്പിച്ചു.'' (എഫേ 2:1) കാല്‍വറി ക്രൂശില്‍ ക്രിസ്തു നിര്‍വ്വഹിച്ച വിടുതല്‍ വിളംബരം ചെയ്യുകയാണ് ഞങ്ങളെപ്പോലുള്ളവരുടെ ശുശ്രൂഷ. ഇവിടെ ധാരാളം ശുശ്രൂഷകന്മാരുണ്ട്. എന്നാല്‍ ഞങ്ങള്‍ വചനത്തിന്റെ ശുശ്രൂഷക്കാരാണ് (ലൂക്കോ 1:1) ഇപ്രകാരമുള്ള വിടുതല്‍ മാത്രമേ വചനാധിഷ്ഠിതമുള്ളൂ. വിടുതലും പോക്കറ്റില്‍ ഇട്ടുകൊണ്ട് ദൂരെനിന്ന് വരുന്ന ശുശ്രൂഷക്കാരനെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്രകാരം റെഡിമെയ്ഡ് വിടുതല്‍ വേണ്ടിയവര്‍ക്ക് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ നിരവധി വിടുതല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. ഈ ഭൂമിയിലെ താല്ക്കാലിക വിഷയങ്ങളുടെ പരിഹാരമാണ് വിടുതല്‍ എന്ന ധാരണ തിരുത്തണം.
''നാള്‍തോറും തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിപ്പിന്‍'' എന്നാണ് കര്‍ത്താവ് പറയുന്നത്. ഈ ഭൂമിയില്‍ ജീവിക്കുന്ന അത്രയുംനാള്‍ ക്രൂശിന്റെ അനുഭവം നമുക്ക് ഉണ്ട്. അതില്‍നിന്ന് ആരേയും ഒഴുവാക്കിയിട്ടില്ല. പ്രതിസന്ധികളെ ഇല്ലാതാക്കുന്ന ശുശ്രൂഷയാണ് പലരും പ്രതീക്ഷിക്കുന്നത്.
എബ്രായലേഖനത്തില്‍ തീയുടെ ബലം കെടുത്തിയെന്നാണ്. അല്ലാതെ തീയ് കെടുത്തിയെന്നല്ല. മനസ്സിലാക്കുവാന്‍ ഒരു ഉദാഹരണം പറയാം നമ്മുടെ ശരീരത്തില്‍ രോഗാണുക്കളും ശ്വോതാണുക്കളും ഉണ്ട്. രോഗാണുക്കള്‍ ശക്തിപ്പെടുമ്പോള്‍ നമ്മള്‍ രോഗികളാകും. എന്നാല്‍ ശ്വോതാണുക്കള്‍ ശക്തന്മാരാണെങ്കില്‍ നമ്മളിലെ വൈറ്റല്‍ ഫോഴ്‌സ് അഥവാ ജീവശക്തി സജീവമായി നില്ക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. എന്ന് കേട്ടിട്ടില്ലേ? ശ്വോതാണുക്കള്‍ ശക്തന്മാരായി നില്‍ക്കണം. അതിനുവേണ്ട ആഹാരവും വ്യായാമവും ചിട്ടയായ ജീവിതരീതിയും വേണം. എന്നതു പോലെ, പ്രശ്‌നങ്ങള്‍ അവിടെ നില്ക്കുമ്പോള്‍ തന്നെ നമ്മുടെ അകത്തെ മനുഷ്യന്‍ ബലവാനായിരിക്കണം. ദൈവകൃപകൊണ്ട് നമുക്ക് സകലതിനേയും ജയിക്കാന്‍ കഴിയും. അപ്രകാരം അകമേയുള്ള മനുഷ്യന്‍ ബലാവാനാകണമെങ്കില്‍ ആത്മീയ ആഹാരം ചെല്ലണം. അതുകൊണ്ടാണ് പറയുന്നത് വചനത്തിന്റെ ആഴങ്ങളില്‍ വേരുന്നണമെന്ന്. കൊലോസ്യ 2:7 നോക്കുക ''അവനില്‍ വേരൂന്നിയും'' എന്നുവെച്ചാല്‍ വചനത്തില്‍ ഉറയ്ക്കണം. കൊടുങ്കാറ്റുപോലുള്ള പ്രശ്‌നങ്ങള്‍ ആഞ്ഞടിച്ചെന്നിരിക്കും. എന്നാല്‍ തകര്‍ത്തുകളയുവാന്‍ സാധിക്കില്ല. ഇങ്ങനെയുള്ളവര്‍ക്ക് മാത്രമേ തീയെ അങ്ങനെ നിര്‍ത്തി അതിന്റെ ബലം കെടുത്തുവാന്‍ കഴിയൂ.
അല്ലാതെ കുറെ ബഹളംകൊണ്ടും കയ്യടിയുംകൊണ്ടും ഒരു കാര്യവുമില്ല. കാനം അച്ചന്‍ പറയുന്നതു പോലെ നമ്മുടെ പ്രതിസന്ധികളിലാണ് നമ്മിലെ കൃപാവരം വെളിപ്പെടേണ്ടത്.
ദൈവവചനം നന്നായി പറയുന്നവരെ നിങ്ങളുടെ സഭകളില്‍ ക്ഷണിച്ച് ശുശ്രൂഷയ്ക്ക് അവസരം കൊടുക്കുക. പരിശുദ്ധാത്മാവ് എല്ലാം ഭംഗിയായി ചെയ്തു കൊള്ളും. വചനം പ്രസംഗിച്ചിട്ട് ഉണ്ടാകുന്ന വിടുതല്‍ മതിയെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അല്ലാതെയുള്ള വിടുതല്‍ എല്ലാം ശുദ്ധ തട്ടിപ്പാണ്.
ഒരിക്കല്‍ കൊട്ടാരക്കരയ്ക്കപ്പുറം ഓയ്യൂര്‍ ഭാഗത്ത് ഒരു ശുശ്രൂഷയ്ക്കായി ചെന്നു. അവിടുത്തെ ദൈവദാസന്‍ സംസാരിച്ച കൂട്ടത്തില്‍ ഇപ്രകാരം പറഞ്ഞു: ബ്രദറേ ഇന്നിപ്പോള്‍ വചനം മാത്രം പോരാ വിടുതലിന്റെ ശുശ്രൂഷകൂടെ ഉണ്ടെങ്കിലെ ജനം കൂടുകയുള്ളു.
കാല്‍വറി മലയില്‍ യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്‍ അത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ''ബ്രദറിന് ഇത്രയും വെളിപ്പാട് ഉണ്ടായല്ലോ ക്രൂശില്‍ നിന്ന് ഇറങ്ങിപ്പോയ്‌ക്കോ'' എന്നു പറഞ്ഞ് അവനെ ഇറക്കി വിടേണ്ടതല്ലേ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നമ്മള്‍ വിടുതല്‍ എന്ന് കൊട്ടിഘോഷിക്കുമായിരുന്നു. ക്രിസ്തു അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്നും അവന്‍ തെറ്റ് ചെയ്തവനാണെന്നും അവനെ ഓര്‍ത്തുകൊള്ളണമെന്നും ഒക്കെ പറഞ്ഞതല്ലേ. കര്‍ത്താവ് അവനോട് എന്താണ് പറയുന്നത്. ''ഇന്ന് നീ എന്റെ കൂടെ പറുദീയില്‍ ഇരിക്കും'' റോമന്‍ കോടതി കുറ്റവാളിയാണെന്ന് സാക്ഷികളെ വെച്ച് നിരത്തി ശിക്ഷവിധിച്ച ഒരുവനെ യേശു വെറുതെ ക്രൂശില്‍ നിന്ന് ഇറക്കി വിട്ടാല്‍ അത് ഒരു വിധത്തിലും ന്യായികരിക്കാന്‍ കഴിയില്ല. ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. മാത്രമല്ല അങ്ങനെ വെറുതെ വിട്ടാല്‍ അവന്‍ പിന്നേയും പഴയ പണിതുടങ്ങും.
അതിനേക്കാള്‍ നല്ലത് ക്രൂശില്‍ കിടന്ന് മരിച്ച് നിത്യതയില്‍ എത്തുന്നതാണ്. ഇതാണ് യേശുകൊടുക്കുന്ന വിടുതല്‍. വചനം ക്രീയചെയ്തിട്ട് ഉണ്ടാകുന്ന വിടുതല്‍ വേണ്ടത്തവന്റെ പ്രോഗ്രാം വേണ്ടെന്ന് വെക്കണം.
ഒരിക്കല്‍ ദേശാധിപതിയായ ഫെലിക്‌സ് കുടുംബസമ്മേതം പൗലോസിന്റെ പ്രസംഗം കേള്‍ക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അവരുടെ സ്വവസതിയില്‍ തന്നെ ക്ഷണിച്ചു. നമ്മുടെ മുഖ്യമന്ത്രിയുടെയോ, ഏതെങ്കിലും എം.പിയുടെയോ വീട്ടില്‍ പ്രോഗ്രാമിന് വിളിച്ചാല്‍ ഇന്നത്തെ പൗലോസ്മാര്‍ എന്തായിരിക്കും പ്രംസഗിക്കുക. ഇന്ന് മിന്നിനില്ക്കുന്ന ഒരു വിടുതല്ക്കാര്‍ക്കും ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. അഥവാ ലഭിച്ചാല്‍ വലിയ തുക സ്‌തോത്രകാഴ്ച്ച വാങ്ങി പോരുകയും ചെയ്യും. കേസില്‍ നിന്ന് മോചനം ലഭിക്കുവാന്‍ ദ്രവ്യം കൊടുക്കും എന്നാണ് ഫെലിക്‌സ് വിചാരിച്ചത്.
തന്നെ ക്ഷണിച്ച വി.ഐ.പി യുടെ വ്യക്തിപരമായ വിഷയങ്ങള്‍ക്ക് പ്രാര്‍ത്ഥിച്ച് കനമുള്ള കവറും വാങ്ങി കിട്ടുന്ന വണ്ടിക്ക് അടുത്ത സ്റ്റേജ് പിടിക്കുന്നതല്ലേ ഉചിതം.
ഇന്നത്തെ അപ്പോസ്‌തോസലവന്മാരുടെ ശ്രദ്ധയ്ക്ക് ഒരു കാര്യം പറയട്ടെ പൗലോസിന് ശുശ്രൂഷ ഇല്ലാത്തതുകൊണ്ടാ അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടോ അല്ല താന്‍ പട്ടിണിയും പൈദാഹവും ഒക്കെ അനുഭവിച്ചത്. നീതി ഇന്ദ്രജയം, വരുവാനുള്ള ന്യായ വിധി ഇവമടികൂടാതെ പ്രസംഗിച്ചതുകെണ്ടാണ്. സത്യവചനം പറഞ്ഞാല്‍ ഒരു പക്ഷേ പോക്കറ്റ് നിറയണമെന്നില്ല. വ്യക്തമായി വചനത്തിന്റെ ആഴങ്ങള്‍ പറഞ്ഞപ്പോള്‍ അവന്റെ ചങ്കിന്‌കൊണ്ടു. പാപസ്വഭാവത്തെ വചനം തൊട്ടു. ഫെലിക്‌സ് ഭയപരവശനായി. തല്ക്കാലം പോകാം അവസരമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. കറ തീര്‍ന്ന വചനം പറയുന്നവന് വലിയ സ്വീകരണം ലഭിക്കുകയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? യഹൂദന്മാരുടെ പ്രീതിലഭിപ്പാന്‍ പൗലോസിനെ തടവുകാരനായി വിട്ടേച്ച് പോയി. സത്യവചനം മായം ചേര്‍ക്കാതെ നല്‍കിയാല്‍ താലപ്പൊലിയല്ല മറിച്ച് തടവറയെ ലഭിക്കൂ. എങ്കിലും അധൈര്യപ്പെടരുത്. നീതി ഇന്ദ്രിയജയം വരുവാനുള്ള ന്യായവിധി, ഇവ പ്രസംഗിക്കേണം. എന്നിട്ട് ഉണ്ടാകുന്ന വിടുതല്‍ മതിയെന്ന് വെക്കണം. കര്‍ത്താവിന്റെ വരവില്‍ എടുക്കപ്പെടുവാന്‍ ഓരോ ദിവസവും നമ്മെ വിശുദ്ധിയില്‍ ഒരുക്കുവാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ വിടുതല്‍. പാപത്തോട് പ്രാണത്യാഗത്തോളം എതിര്‍ത്ത് നില്ക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ വിടുതല്‍.
ആത്മനിറവില്‍ ദൈവവചനം സംസാരിക്കുക. രോഗികള്‍ സൗഖ്യമാകും. ഭൂതങ്ങള്‍ വിട്ടുപോകും. പരിശുദ്ധാത്മാവ് എല്ലാം ചെയ്യും.


പഴയനിയമ ഭക്തനും പുതിയനിയമ ഭക്തനും

പഴയനിയമത്തില്‍ മോശെ ദൈവത്തോട് നിന്റെ തേജസ്സ് എനിക്കു കാണിച്ച് തരണമേ എന്ന് അപേക്ഷിച്ചു. പുറ. 33:18

പഴയനിയമ ഭക്തന്‍ അങ്ങോട്ട് ആവശ്യപ്പെടുന്നു.
പുതിയനിയമത്തില്‍ പത്മോസില്‍ വെച്ച് യോഹന്നാന്‍ പ്രകാശിക്കുന്നതുപോലുള്ള മുഖം അവനുവേണ്ടി പ്രത്യക്ഷമായി. പഴയനിയമ ഭക്തനുവേണ്ടി കരം മറച്ച് പിടിക്കുന്നു. പുതിയനിയമത്തില്‍ യോഹന്നാന്‍ പറയുന്നു അവന്റെ വലങ്കൈ എന്റെ മേല്‍ വെച്ചു. വെളി. 1:17

പഴയനിയമത്തില്‍ മോശെ പിന്‍ഭാഗം കണ്ട് തൃപ്തിപ്പെടുന്നു. പുതിയനിയമത്തില്‍ തിരുമുഖം കണ്ട് തൃപ്തിപ്പെടുന്നു. പുതിയനിയമത്തില്‍ തിരുമുഖം കണ്ട് തൃപ്തിപ്പെടുന്നു. പഴയനിയമത്തില്‍ പാറയുടെ മറവില്‍ നില്ക്കുവാന്‍ പറയുന്നു. പുതിയനിയമത്തില്‍ യാതൊന്നിന്റേയും മറവിലല്ല.

സധൈര്യം കൃപാസനത്തോട് അടുത്തുചെല്ലുന്നു.
പഴയനിയമഭക്തനോട് പറഞ്ഞു: നീ എന്റെ മുഖം കണ്ടാല്‍ ജീവനോടെ ഇരിക്കുകയില്ല. പുതിയനിയമത്തില്‍ ദൈവതേജസ്സ് കണ്ട് തേജസിന്‍ മേല്‍ തേജസ്സ് പ്രാപിക്കുന്നു.

പഴയനിയമത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് വരുവാന്‍ പറയുന്നു. പുതിയനിയമത്തില്‍ രണ്ടോ, മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കേയും ഞാന്‍ ഉണ്ട് എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു.,



ഇങ്ങനെയും ഒരു ബാധ

Related image
സാധരണക്കാരായ കേള്‍വിക്കാരോട് നീ ആലപ്പുഴയ്ക്ക് ഒരു ബാധയാകണം തിരുവനന്തരപുരത്തിന് ബാധയാകണം തിരുവനന്തപൂരത്തിന് ബാധയാകണം, എറണാകുളത്തിന് ബാധയാകണം എന്നിങ്ങനെയുള്ള ആഹ്വാനം സോഷ്യല്‍ മീഡിയ വഴി വ്യാപിച്ച സാഹചര്യത്തില്‍ ഇതിന് ഒരു മറുപടി എഴുതണം മെന്ന ചിന്തയുണ്ടായി. പൗലോസിനെതിരെ എന്നു പേരുള്ള ഒരു നിയമജ്ഞ അന്യയം ബോധിപ്പിക്കുന്ന ഭാഗമാണിത്.
ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ളവനും നസറായമതത്തിന്റെ മുമ്പനും ആകുന്നുവെന്ന് ഞങ്ങള്‍ കണ്ടിരിക്കുന്നു
പരിഭാഷയില്‍ ഈ മനുഷ്യന്‍ ശല്യക്കാരനും ലോകം മുഴുവനുമുള്ള യഹൂദന്മാരുടെയിടയില്‍ ഒരു പ്രക്ഷോഭകാരിയും ആണെന്നു ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു. ഒരു ദൈവപൈതല്‍ അഥവാ അഭിഷക്തന്‍ ഒരു പട്ടണത്തിനോ രാജ്യത്തിനോ ബാധയും ശല്യക്കാരനും അല്ല. ഇത് പരിശുദ്ധാത്മാവ് പൗലോസിനെക്കുറിച്ച് പറയുന്നതാണെന്നുള്ള കണ്ടുപിടുത്തം അത്ഭുതമായിരിക്കുന്നു. വേദപുസ്തകത്തില്‍ മനുഷ്യര്‍ പറഞ്ഞു പിശാച് പറഞ്ഞതു ദൈവം പറഞ്ഞതും എല്ലാം ഉണ്ട്.
ഇത് പറയുമ്പോള്‍ മദം ഇളകിയ ആനയെകെട്ടിയിടുവാന്‍ ശ്രമിക്കുന്നതുപോലെ ചിലര്‍ പുറകില്‍ നിന്ന് പിടിക്കുന്നത് കാണാം. എന്തോ ബാധ കയറിയപോലെ.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് സുബോധത്തിന്റെ ആത്മാവാണ്.
ഇംഗ്ലീഷില്‍ എന്ന ‘Pestilence’ പദമാണ് കൊടുത്തിരിക്കുന്നത്. ‘any infectious disease that spread quickly and kills a lot of people’ ഒരു തരം പകര്‍ച്ചവ്യാധിപെട്ടെന്ന് പടര്‍ന്നീട് ഒരു കൂട്ടം ആള്‍ക്കാരെകൊല്ലുക എന്ന അര്‍ത്ഥമാണ്. ഈ ആത്മാവ് വ്യാപരിക്കുന്നെങ്കില്‍ വളരെ സംശയിക്കണം. ഇത്തരം ബാധകളൊക്കെ ആത്മീയ ലോകത്തിന് ശാപമാണ്. മോശ മിസ്രയിമില്‍ ബാധ അയച്ചതുപോലെ നിങ്ങള്‍ സുവിശേഷത്തിന് വിരുദ്ധമായി നില്‍ക്കുന്ന ശക്തികള്‍ക്ക് ബാധയാകണമെന്നാണ് വ്യാഖ്യാനം. ഇത് പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് തോന്നും. വചനം അറിയാത്തത്‌കൊണ്ടാണ്. നല്ല ഹോട്ടലില്‍ നിന്ന് കഴിച്ചിട്ടില്ലാത്തതു കൊണ്ടാണ് ഈ വിവരദോഷികളുടെ പ്രസംഗം ആനയാണെന്ന് തോന്നുന്നത്.
നിലവാരമുള്ളത് കഴിച്ചവന് ഇവരുടേത് വിളമ്പുമ്പോഴേ എഴുന്നേറ്റു പോകും. പഴയനിയമത്തിന്റെ മദ്ധ്യസ്ഥനായ മോശെ പച്ചവെള്ളത്തെ രക്തമാക്കിയിട്ട് കുടിക്കുവാന്‍ പറഞ്ഞു. പുതിയനിയമത്തിന്റെ മദ്ധ്യസ്ഥനായ ക്രിസ്തു പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കിയിട്ട് കുടിക്കാന്‍ പറഞ്ഞു. മോശെ പഴയനിയമം ഉത്ഘാടിക്കുമ്പോള്‍ മൂവായിരം എണ്ണം ചത്തുവീണു. പുതിയനിയമം ഉത്ഘാടനം നടക്കുമ്പോള്‍ മൂവായിരം എണ്ണം ജീവന്‍ പ്രാപിച്ചു. പഴയനിയമം കല്പലകയില്‍ എഴുതിയതാണ്. പുതിയ നിയമം ഹൃദയത്തിന്റെ മാംസപലകയില്‍ എഴുതി. പഴയനിയമം അക്ഷരത്തിന്റെ ശുശ്രൂഷയാണ്. പുതിയ നിയമം ആത്മാവിന്റെ ശുശ്രൂഷയാണ്. ശത്രുവിനെതിരെ ശല്യമായോ ബാധയായോ മാറുന്നത് പുതിയനിയമ ശുശ്രൂഷലല്ല. ഏതു ശത്രുവിനെയും സ്‌നേഹിക്കുന്ന സ്‌നേഹത്തിന്റെ പ്രമാണമാണ് ക്രിസ്തുവിന്റേത്. പഴയനിയമത്തില്‍ വാക്കുകളുടെ ശബ്ദം, ഇടിമിന്നല്‍, തീ കത്തുന്ന പര്‍വ്വതം മേഘതമ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം എന്നിവയാണ് കാണുന്നത്. ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു. എന്നാല്‍ പുതിയനിയമത്തില്‍ വരുമ്പോള്‍ യോഹന്നാന്‍ യേശുവിന്റെ മാര്‍വ്വോട് ചാരി. ഇത്രയും ശ്രേഷ്ഠകരമായ പുതിയ നിയമത്തിന്റെ ശുശ്രൂഷക്കാരന് എങ്ങനെ നമ്മെ ഒരു ബാധയാകാന്‍ അല്ല മറിച്ച് എല്ലാവര്‍ക്കും  ഒരു അനുഗ്രഹമാകാനാണ് വിളിച്ചത്. ഇനിയും അപ്പോസ്‌തോല പ്രവൃത്തികളിലെ പരാമര്‍ശം എടുക്കാം. ആ അധ്യായത്തില്‍ 13-ാം വാക്യം നോക്കുക. തെര്‍ത്തുല്ലോസ് അരോപിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്ക് ഒരിക്കലും തെളിയിക്കാന്‍ കഴിയില്ല. എന്ന് പൗലോസ് വ്യക്തമായി പറയുന്നു.
ലോകത്തിലുള്ള സകല യഹൂദന്മാരുടേയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും എന്ന പ്രയോഗം എടുത്തിട്ട് ഈ നൂറ്റാണ്ടില്‍ എറണാകുളത്തിന്, ആലപ്പുഴയ്ക്ക്, ബോംബെയ്ക്ക് കലഹമുണ്ടാക്കുന്നവനാകട്ടെ എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനും ഗ്ലോറി പറയുവാന്‍ പലരും കാണും. വായില്‍ വരുന്നത് എന്തും പറയുവാന്‍ യാതൊരു ഉളുപ്പുമില്ലാതെ വിഹരിക്കുന്നവരെ കാലഘട്ടത്തിന്റെ അപ്പോസ്‌തോലന്മാരായി പ്രഖ്യാപിക്കുന്ന മഹാമണ്ടന്മാര്‍ പെരുകിയിരിക്കുന്നു. അവര്‍ക്ക് അത് വളമാകുന്നു. നമ്മള്‍ ജനത്തെ നല്ലതുപോലെ ദൈവവചനം പഠിപ്പിക്കാത്തതുകൊണ്ടാണ് സകല വിവരക്കേടുകള്‍ക്കും പ്രോത്സാഹനം നല്‍കുകയും സ്‌തോത്രകാഴ്ച്ച ഇടുകയും ചെയ്യുന്നത്.
ഇനിയും മറ്റൊരു ചിന്ത പറയട്ടെ. മിസ്രയിമിലെ ബാധകൊണ്ട് ഫറവോനോ മിസ്രയിമ്യരോ മാനസാന്തരപ്പെട്ടോ? ഒരിക്കലുമില്ല. ഹൃദയം കഠിനപ്പെട്ടതേയുള്ളൂ. അന്ന് യഹോവയായ ദൈവം ആരാണെന്ന് തെളിയിച്ചത് ബാധകൊണ്ടാണ്. ഇന്ന് ക്രൂശില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സ്‌നേഹംകൊണ്ടാണ്.
മറ്റൊരു രസാവഹമായ കാര്യം. ബാധകളില്‍ ചിലതൊക്കെ മിസ്രയിമ്യ മന്ത്രവാദികളും ചെയ്തു എന്നത് വിസ്മരിച്ചുകൂടാ. അതില്‍ നിന്നും മനിലാക്കേണ്ടത് ബാധയാകാന്‍ മന്ത്രവാദിക്കും പൈശാചിക ശക്തികള്‍ക്കും കഴിയും (പുറ 7:22, 8:7, 8:18) എന്നാല്‍ സ്‌നേഹംകൊണ്ട് ആയിരകണക്കിന് ഹൃദയങ്ങളെ കീഴടക്കാന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ. സുവിശേഷം നിമിത്തം പീഢ അനുഭവിക്കുന്നവര്‍ക്കും രക്തസാക്ഷിയായവര്‍ക്കും ഒരു ബാധ ആയാല്‍ മതിയാരുന്നല്ലോ? വിവരമുള്ളവര്‍ ചിന്തിക്കട്ടെ. ഇതുപോലുള്ള ബാധകളുടെ കൂടെ സഹകരിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും  ഈ ബാധകള്‍ നടത്തുന്ന മീറ്റംഗുകളില്‍ പ്രസംഗിക്കുകയും ചെയ്യുന്നവരെ ഒരു തരം ബാധയായിട്ട് മാത്രമേ കാണുവാന്‍ കഴിയൂ. ഇരട്ടത്താപ്പ്‌നയം വേണ്ട. വചനം നന്നായി അറിയുന്നവരും ജനത്തെ പഠിപ്പിക്കുന്നവരും സ്റ്റേജ് കിട്ടിയാല്‍ ഇവരുടെ ഒപ്പം ചേരുന്നത് അപരാധമാണ്.
നമുക്ക് ബാധയാകേണ്ട ദൈവ സ്‌നേഹത്തിന്റെ പ്രദര്‍ശന ചാനലുകളാകാം. യേശു കര്‍ത്താവ് പറയുന്നു - ബാധ ഒഴിഞ്ഞ സ്വസ്ഥമായിരിക്കുക. ആധുനിക അപ്പോസ്‌തോലന്മാര്‍ പറയുന്നു നീ ബാധയാകണം. എങ്ങനെയുണ്ട് ഇതാണ് ഇന്നത്തെ സ്ഥിതി.

ജോണ്‍സണ്‍ സാമുവേല്‍, കണ്ണൂര്‍

അവനെ പിടിച്ചു ക്രൂശ് ചുമപ്പിച്ചു.

Image result for jesus and curena simon
''അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍നിന്നു വരുന്ന ശീമോന്‍ എന്ന ഒരു കൂറേനക്കാരനെ അവന്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു. യേശുക്രിസ്തുവിന്റെ പിന്നാലെ നടക്കുമാറാക്കി.'' (ലൂക്കോ. 23:36)
കര്‍ത്താവിന്റെ ക്രൂശുമരണവും, ഉയിര്‍ത്തെഴുന്നേല്പും ഒരു ചരിത്രവസ്തുതയാണ്. ലോക ചരിത്രത്തില്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും, ഇനിമേല്‍ സംഭവിക്കാന്‍ കഴിയാത്തതുമായ ഒരു യാഥാര്‍ത്യമാണ് അത്. കഷ്ടാനുഭവ-ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മകളില്‍ നാം മറന്നു പോകുന്ന ഒരു പ്രധാന വ്യക്തിയാണ് കുറേനക്കാരനായ ശീമോന്‍. ഈജിപ്തിനു പടിഞ്ഞാറ് ലിബിയയോടു ചേര്‍ന്ന ഒരു ഉത്തരാഫ്രീക്കന്‍ സ്ഥലമാണ് കുറേന. കുറേനയില്‍ യഹൂദന്മാരുടെ ഒരു വലിയ കോളനി ഉണ്ടായിരുന്നു. (പ്രവൃ. 2:10, 6:9, 11:20, 13:1) വയലില്‍ നിന്നു വരുന്ന എന്ന പ്രയോഗം നാട്ടിന്‍ പുറത്തുനിന്ന് എന്നാണ്. വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വിദൂരസ്ഥലങ്ങളില്‍ നിന്നും പെരുനാളിലും സംബന്ധിക്കുവാന്‍ യെരുശലേമിലേക്കു വരുന്നവര്‍ നഗരത്തിനു സമീപമുള്ള ഗ്രാമങ്ങളിലുള്ള ചെറുകുടിലുകളില്‍ താമസിക്കുക പതിവായിരുന്നു.
ക്രൂശുമരണത്തിന്റെ ആവിര്‍ഭാവം സുറഫോയിന്യയാണ് പിന്നീട് പാര്‍സികള്‍, മേദ്യര്‍, സുറിയക്കാര്‍ എന്നിവര്‍ പീഢനത്തിനായി ക്രൂശ് ഉപയോഗിച്ചുവരുന്നു. റോമാക്കാര്‍ ഈ ക്രൂശിനെ ശിക്ഷയ്ക്കുള്ള ഉപകരണമായി പ്രയോഗിച്ചു. കൊല കലഹം, മോഷണം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവരെ ക്രൂശുമരണത്തിനു വിധേയരാക്കിയിരുന്നു. രാജദ്രോഹംകുറ്റം ചെയ്യുന്നവര്‍ക്ക് പരമാവധി നല്കുന്ന ശിക്ഷയായിരുന്നു ക്രൂശുമരണം. ഈ ശിക്ഷാ സമ്പ്രദായം ഏറ്റവും നിന്ദ്യവും നീചവുമായിരുന്നതുകൊണ്ട് ക്രൂശില്‍ തൂക്കപ്പെട്ടവന്‍ ' ശപിക്കപ്പട്ടവന്‍ ' എന്ന് ചിത്രീകരിച്ചിരുന്നു. യഹൂദന്മാരുടെ ദൃഷ്ടിയില്‍ ക്രൂശ് ശാപമാണ്. ഗലാ. 3:13 ''മരത്തില്‍ തൂങ്ങുന്നവന്‍ എല്ലാ ശപിക്കപ്പെട്ടവന്‍ എന്ന് എഴുതിയിരിക്കുന്നതു പോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യപ്രമാണത്തിന്റെ ശാപത്തില്‍ നിന്നു നമ്മെ വിലെയ്ക്കുവാങ്ങി.''
ആവ. 21:22 ''ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ കൊന്ന് മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രി മുഴുവനും ഇരിക്കരുത്. അന്നു തന്നെ അതു കുഴിച്ചിടണം. തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്ഥന്‍ ആകുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്.''
ഈ വാക്യങ്ങളില്‍ നിന്നാണ് ക്രൂശുമരണത്തിന്റെ ഭീകരത നമുക്കു അതുവരെ മനസ്സിലാക്കുവാന്‍ കഴിയും. ഇത്ര നിന്ദ്യവും നീചവുമായ ക്രൂശ് ഇന്ന് എന്തുകൊണ്ട് സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റെയും ചിഹ്നമായി. 'എന്തുകൊണ്ട് നമ്മുടെ ആരാദ്യ വസ്തുവായി?' പൗലോസ് അതിനുത്തരം തരുന്നു. ''ക്രിസ്തു നമുക്കു വേണ്ടി ശാപമായിതീര്‍ന്നു; ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്നും നമ്മെ വിലയ്ക്കുവാങ്ങി.'' ഇന്ന് ക്രൂശില്‍ കൂടെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച്' അടുത്തലക്കം നമുക്ക് ചിന്തിക്കാം.
ഇവിടെ ശീമോനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷത്തിനൊപ്പം മത്തായിയും മര്‍ക്കോസും ഈ സംഭവത്തെക്കിറിച്ച് പ്രതിപാദിക്കുന്നുണ്ട്.
''അവന്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു. അവന്റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു.'' (മത്തായി. 27:32)
''അലക്‌സന്തരിന്റെയും രൂഫോസിന്റെയും അപ്പനായ, വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശീമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവനെ നിര്‍ബന്ധിച്ചു. 'ഠവല ഇീാുലഹഹ' (മര്‍ക്കോ. 15:21)
ക്രൂശിക്കാന്‍ വിധിക്കപ്പെടുന്നവന്‍ താന്‍ തന്നെ ക്രൂശ് ചുമക്കണമെന്നായിരുന്നു നിയമം. അവന്റെ കുറ്റസംഗതിയെഴുതിയ ഒരു ബോര്‍ഡ് പിടിച്ചുകൊണ്ട് ഒരു പടയാളി അവന്റെ മുമ്പില്‍ നടക്കും. അതുപോലെ കുറ്റ സംഗതിയെഴുതിയ ഒരു ബോര്‍ഡ് കുറ്റവാളിയുടെ കഴുത്തിലും തൂക്കുമായിരുന്നു. കുരിശുപോലെ വയ്ക്കുന്ന നീളം കുറഞ്ഞ തടി കുറ്റവാളി തന്നെ ചുമക്കണം. കയ്യും, നെടിയ തടി നേരത്തെ വധസ്ഥലത്ത് എത്തിക്കുമായിരുന്നു. അന്നത്തെ രീതി. യേശു തടി ചുമന്ന് അവശനായി പലപ്പോഴും വീഴുകയായിരുന്നു. ആ സമയത്തെല്ലാം നിഷ്ഠുരന്മാരായി റോമന്‍ പടയാളികള്‍ നിഷകരണം ചാട്ടവാര്‍ കൊണ്ട് യേശുവിനെ അടിക്കുകയായിരുന്നു. കടന്നുപോകുന്ന ജനസഞ്ചയവും ആരവാരവും എന്താണെന്നറിയുവാന്‍ അവിടെക്കു വന്ന വ്യക്തിയാണ് ശീമോന്‍. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥരായുള്ളവനും, ഒറ്റപ്പെട്ടവനുമായ ശീമോനെ റോമന്‍ പടയാളികള്‍ തങ്ങളുടെ അധികാരത്തിന്റെ ഊക്കുകൊണ്ട് പിടിച്ച് യേശുവിന്റെ കുരിശ് ചുമപ്പിച്ച്. മറ്റു രണ്ടു സുവിശേഷങ്ങളിലും നിര്‍ബന്ധിച്ച് കുരിശു ചുമപ്പിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ശീമോന്‍ ഒരിക്കലും സ്വമനസ്സോടെയല്ല യേശുവിന്റെ കുരിശു ചുമന്നത്. എന്നാല്‍ യേശുവിനോട് ചേര്‍ന്ന് കാല്‍വറി വരെയും നടന്ന ശീമോനെ വളരെ സ്വാധീനിക്കുവാന്‍ പര്യാപ്തമായിരുന്നു. യേശുവിനോടു കൂടെയുള്ള യാത്ര ആ കരുണമായന്റെ ആദ്രതയാര്‍ന്ന മുഖം ആ നോട്ടം, ആഭാവം എല്ലാം തന്നെ അവന്റെ ഹൃദയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കി. അവന് യഥാര്‍ത്ഥമായ മാനസ്സാന്തരമുണ്ടായി. ''യേശുവേ! അരുമനാഥ നിന്നോട് ചേര്‍ന്ന് ഒരു അല്പം സമയം നടക്കാന്‍ ജീവിതത്തില്‍ എത്ര ധന്യമാണ്. പ്രാവിനെ പോലെ പരിശുദ്ധാനും, കുഞ്ഞാടിനെപ്പോലെ പവിത്രമായ അങ്ങേയ്ക്ക് ഞാന്‍ എന്റെ ശിഷ്ടായുസ് സമര്‍പ്പിക്കുന്നു. ഹാ! ഞാന്‍ എത്ര ധന്യനായി.
പ്രീയരെ ക്രിസ്തുവില്‍ കൂടി ഒരു പുതിയ വ്യക്തിയായി തീര്‍ന്ന ശീമോന്‍, തന്റെ ജീവിതത്തെ മാറ്റിമറിച്ച യേശുവിനെക്കുറിച്ച് തന്റെ ഭാര്യയോടും തന്റെ മക്കളായ അലക്‌സന്തറിനോടും, രൂഫോസിനോടും പറഞ്ഞു. അവന്‍ കുടുംബമായി യേശുകര്‍ത്താവിന്റെ മക്കളായിതീര്‍ന്നു. പില്ക്കാലത്ത് ശീമോന്റെ മക്കള്‍ ''ക്രിസ്തുവില്‍ പ്രസിദ്ധരായി തീര്‍ന്നു. മാന്യമിത്രമേ ഒരു നിമിഷം ഒന്നു ചിന്തിക്കണമെ! ഒരു കാലത്ത് സത്യവേദപുസ്തകം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിശ്വാസത്തിനുവേണ്ടി ഇറങ്ങി തിരിച്ച് അഷ്ടിയ്ക്കു വകയില്ലാതെ കണ്ണുനീരുവാരിയെറിഞ്ഞ് പ്രാര്‍ത്ഥിച്ചു പ്രാപിച്ച ദൈവീക നന്മകളും അനുഗ്രഹങ്ങളും, അതനുഭവിച്ച് വളര്‍ന്ന നമ്മുടെ തലമുറകള്‍ ഇന്ന് അവര്‍ ഏതു നിലയിലാണ്. ഭൗതീക നന്മകള്‍ അളവില്ലാതെ ദൈവം കനിഞ്ഞു അനുഗ്രഹിച്ച് നല്‍കി. എന്നാല്‍ ഇന്ന് നമ്മുടെ മക്കള്‍ ക്രിസ്തുവില്‍ പ്രസിദ്ധരാണോ?
ശിമോനെക്കുറിച്ച് തുടര്‍ന്ന് നമുക്ക് ഒന്നും അറിയത്തില്ല. യേശുവിനെ അറിഞ്ഞ് ശീമോന്റെ കുടുംബം റോമിലേക്കു കുടിയേറി പാര്‍ത്തതായി പൗലോസ് പറയുന്നു. മാത്രമല്ല ഇതിനോടകം ശീമോനും തന്റെ മകന്‍ അലക്‌സന്തരും ഈ ലോകത്തില്‍ നിന്നു മാറ്റപ്പെട്ടു വിശുദ്ധപൗലോസ് റോമാ ലേഖനം എഴുതി അവസാനിപ്പിക്കുമ്പോള്‍ പതിനഞ്ച് പതിനാറ് അദ്ധ്യായങ്ങളിലായി അറുപതോളം ദൈവമക്കളായ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നതായി നാം കാണുന്നു. പതിനാറാം അദ്ധ്യായം പതിമൂന്നാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫോസിനെയും എനിക്കും അമ്മയായ അവന്‍രെ അമ്മയെയും വന്ദനം ചെയ്യുവിന്‍ (16:13) പൗലോസ് അപ്പോസ്‌തൊലന്റെ ശുശ്രൂഷകളില്‍ രൂഫോസും അവന്റെ അമ്മയും സഹായികളും കൂട്ടാളികളുമായിരുന്നു. മാത്രമല്ല ഒരു മകനെപ്പോലെ വാത്സല്യത്തോടും സ്‌നേഹത്തോടും പൗലോസിനെ കരുതുവാന്‍ രൂഫോസിന്റെ മാതാവിനു കഴിഞ്ഞു. അരുമനാഥന്‍ അരുളിചെയു: ''ഈ ചെറിയവരില്‍ ഒരുത്തനു ചെയ്തതൊക്കെയും എനിക്കു ചെയ്തിരിക്കുന്നു.''
പൗലോസിന്റെ വാക്കുകള്‍ ഇവിടെ വളരെ ശ്രദ്ധേയമാണ്. ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജഢത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത ദൈവപുത്രനിലുള്ള വിശ്വസത്താലത്രേ ജീവിക്കുന്നത്'' (ഗലാ. 2:20)
''എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്. അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.'' (ഗലാ 6:14)
''ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.''
(1 കൊരി. 1:18)
''കര്‍ത്താവ് അരുളിചെയ്തു'' പിന്നെ യേശു ശിഷ്യന്മരോടു പറഞ്ഞത്: ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു; തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.''
വാസ്തവമായി കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്കെല്ലാം കഷ്ടതയും ഉപദ്രവവും ഉണ്ടാകും. എന്നാല്‍ ലോകത്തെ ജയിച്ചവനായ കര്‍ത്താവ് നമ്മോടു കൂടെയുണ്ട്. (യോഹ. 16:33) ക്രിസ്തു സഭയുടെ വളര്‍ച്ചയ്ക്ക് വളം ഇട്ടത് രക്തസാക്ഷികളായി തീര്‍ന്ന ഭക്തന്മാരുടെ രക്തമായിരുന്നു. ഇന്നും അത് അനുസൂതം തുടര്‍ന്നുക്കൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ ജീവിതം ശീമോനെ സ്വധീനിച്ചതുപോലെ നമ്മുടെ ജീവിതത്തെയും സ്വാധീനിക്കട്ടെ! ക്രിസ്തുവില്‍ കൂടെ ഒരു പുതുജീവിതം നമുക്ക് ആരംഭിക്കാം. (1 കൊരി. 5:17,18)

Sunday 13 May 2018

കരുതാം നമ്മുടെ കുഞ്ഞുങ്ങളെ

Image result for child\
മെയ് മാസം കുഞ്ഞുങ്ങളെ പ്രത്യേകം കരുതുന്ന മാസമാണ് അദ്ധ്യായന വര്‍ഷം ജൂണില്‍ ആരംഭിക്കുന്നതുകൊണ്ട് ഗുരുവന്ദനം, വിദ്യാജ്യോതി തുടങ്ങിയ വിദ്യാര്‍ത്ഥി സൗഹൃദപരിപാടികള്‍ സംഘടിപ്പിക്കുന്ന മാസമാണിത്. സ്‌കൂളുകളിലും ഭവനങ്ങളിലും മാനവ സംസ്‌കാരം വളര്‍ത്തുന്നതിനും ഉത്തമ മാതൃക കാണിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ബാല്യകാലത്തും അതിനെ തുടര്‍ന്നുള്ള നിര്‍ണായക കൗമാരദശയിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് കുഞ്ഞുങ്ങളെ ബോധവല്‍ക്കരിക്കേണ്ട ചുമതല മുതിര്‍ന്നവര്‍ക്കുണ്ട്. സ്‌നേഹം, അനുകമ്പ, ക്ഷമ, അദ്ധ്വാന ശീലം, കൃത്യനിഷ്ഠ, അനുസരണം, പരസ്പരബഹുമാനം, പ്രാര്‍ത്ഥനശീലം, എന്നിവ ഇവരില്‍ വളര്‍ത്തിയെടുക്കേണ്ടത് ബാല്യകാലത്താണ്.
''ഓരോകുട്ടിയും ലോകത്തിലേക്ക് ജനിക്കുന്നത് ദൈവം ഇനിയും മനുഷ്യനോട് മുഷിഞ്ഞിട്ടില്ല, എന്ന സന്ദേശവുമായാണ്.'' എന്ന് രവീന്ദ്രനാഥ ടാഗോര്‍ പറയുന്നത്.
കുട്ടിയുടെ ജനനം ലോകത്തിന് പ്രത്യാശ നല്‍കുന്നു എന്ന അര്‍ത്ഥത്തിലാണ്. ലോകത്തിലെ എല്ലാ മതങ്ങളിലും തത്വശാസ്ത്രങ്ങളിലും ഒരു കുട്ടി ദൈവത്തിന്റെ വരദാനമായാണ് കരുതപ്പെടുന്നത്. എന്തുകൊണ്ട് എന്ന് നാം ചിന്തിക്കാറില്ല. ഓരോ കുട്ടിയും സൃഷ്ടിയുടെ മഹനീയതണ്ണ് എന്നതാണ് അതിന് കാരണം കുട്ടിയുടെ ഉള്ളിലൊരു മഹാത്വമുണ്ട്. ശക്തമായ ഒരു സ്വാധീന ശക്തി. ദൈവം ദാനം ചെയ്ത ആത്മകരവും ആഭരണീയവുമായ ഒരു പ്രതിഭാസം. കുട്ടിയെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന മഹത്തായ ഒരു വരദാനം അതാണ് തലച്ചോര്‍. ഏറ്റവും കുറച്ച് മനസിലാക്കപ്പെടുകയും മിക്കവാറും കുറച്ച് മനസിലാക്കപ്പെടുകയും എല്ലാ സമയങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന തലച്ചോര്‍ വിജ്ഞാനത്തിന് വേണ്ടിയുള്ള കുട്ടിയുടെ അനശ്വര ദാഹത്തെ ശമിപ്പിക്കുവാന്‍ ആവശ്യമായ ഉന്മേഷദായകമായ ജലം എത്ര വേണമെങ്കിലും വലിച്ചെടുക്കാന്‍ കഴിയുന്ന അടിത്തട്ടില്ലാത്ത കിണറാണ് തലച്ചോര്‍. സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതിന് അവന് ലഭ്യമായിട്ടുള്ള അസംഖ്യം വഴികളെ കണ്ടുത്തുന്നതിന് അവനെ സഹായിക്കുന്ന ഉറവിടമാണ് തലച്ചോര്‍.
ഇവടിയാണ് മുതിര്‍ന്നവരുടെ ബാദ്ധ്യാത പ്രകടമാക്കേണ്ടത്. വറ്റാത്ത ഈ ജലശേഖരത്തെ വികസിപ്പിക്കുന്നതിന് അവരെ സഹായിക്കുവാന്‍, അതിന്റെ അതിബൃഹത്തായ ഊര്‍ജ സ്രോതസ്സില്‍ പര്യവേഷണം നടത്തുന്നതിന് അവരെ സഹായിക്കുവാന്‍ നാം ഉണ്ടാകണം. നമ്മുടെ ആത്മവിശ്വസമാണ് ചെറിയ പ്രായം മുതല്‍ കുട്ടികളിലേക്ക് പ്രസരിക്കുക. നാം നല്‍കുന്ന പിന്തുണയും സംഭാവനകളും ഉള്ളപ്പോള്‍ വിജയത്തിന് വിഘാതങ്ങളാകുന്ന അപര്യാപ്തതയുടെയും അപകര്‍ഷതയടെയും തോന്നലുകള്‍ കുട്ടികള്‍ ഒരിക്കലും അനുഭവിക്കേണ്ടിവരില്ല. പകരം ആ ആന്തരിക ശക്തികളെ തട്ടിയുണര്‍ത്തുന്ന ആത്മവിശ്വസ ചേതനയെ വികസിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയും.
ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നമ്മുടെ കുട്ടികള്‍ക്ക് അഭയം നല്‍കുകയും, വസ്ത്രങ്ങള്‍ ആഹാരം പാര്‍പ്പിടം തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്താല്‍ മാത്രം പോരാ, ആരോഗ്യദായകവും പോഷകപ്രഭവമായ വിദ്യാഭ്യാസ ചിന്തകള്‍ക്കൊണ്ട് അവന്റെ തലച്ചോറിനെ സമൃദ്ധമാക്കേണ്ടതും അനിവാര്യമാണ്.
ഒരു രക്ഷകര്‍ത്താവിന്റെ വിശ്വാസം കുട്ടിയിലേക്ക് പറിച്ച് നടപ്പെടേണ്ടതിന്റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണം ജവഹര്‍ലാല്‍ നെഹ്‌റു ആണ്. നെഹ്‌റു അദ്ദേഹത്തിന്റെ പുത്രിയില്‍ വിശ്വസിച്ചിരുന്നു. അവരുടെ കഴിവുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ അവര്‍ ഉന്നത സ്ഥാനത്ത് എത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പിന്നീടുണ്ടായത് ചരിത്രത്തിന്റെ ഭാഗമാണ്.
നമ്മുടെ കുട്ടികളുടെ തലച്ചോര്‍ നവവും മലിന രഹിതവുമാണ്. അത് സമ്പന്നവും ഫലഭൂയിഷ്ടമായ ഏക്കറുകള്‍ കണക്കിന് മണ്ണോടുകൂടിയ അനന്തമായ ഭൂമിഭാഗം പോലെയാണ്. അവഗണിച്ചാല്‍ അത് വന്ദ്യവും കാടും മുള്ളും വളരുന്നവയായി മാറും. വിദ്യാഭ്യാസത്തിന്റെ വിത്തുകള്‍ ശ്രദ്ധാപൂര്‍വ്വം വിതച്ച് പരിപോഷിപ്പിച്ച്, അക്ഷീണമായി പരിചരിക്കുകയും അനന്തമായി പരിപാലിക്കുകയും ചെയ്യുകയാണെങ്കില്‍ നാം അമൂല്യമായ വിളവെടുപ്പ് നടത്തും. അതെ, പ്രതിഭയെ വളര്‍ത്തിയെടുക്കും. അതുകൊണ്ട നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാം. മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം. ജാതിചിന്തയും മതസ്പര്‍ദ്ധയും വിഭാഗീയതയും ഇല്ലാത്ത ഒരു തലമുറ വളര്‍ന്നുവരട്ടെ. അതിനായി യത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.

Thursday 10 May 2018

ആര്‍ക്ക് നില്‍ക്കുവാന്‍ കഴിയും?

സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിന്‍ അവരുടെ മാഹാ കോപദിവസം വന്നു. ആര്‍ക്ക് നില്‍പ്പാന്‍ കഴിയും.

Image result for john revelation

ഏലിയാവിന്റെ കാക്ക

ഒരേ സമയം ചീത്ത സാധനങ്ങള്‍ കൊത്തിവലിക്കുകയും തന്നെയും തന്റെ പരിസരത്തേയും ആങ്ങേയറ്റം വെടിപ്പോടെ വൃത്തിയോടെ നിലനിര്‍ത്തുകയും വാഴക്കയ്യിലിരുന...